Thursday, November 21, 2024

സൗഹൃദ ദിനാഘോഷം 2024

2024 അധ്യയന വർഷത്തിലെ സൗഹൃദ ദിനാഘോഷം സൗഹൃദ കോർഡിനേറ്റർ മോനിഷ ടീച്ചറുടെ നേതൃത്വത്തിൽ നവംബർ 21ന് വളരെ മനോഹരമായി സ്കൂൾ ഹോളിൽ വച്ച് നടത്തപ്പെട്ടു. സൗഹൃദ ദിന ആഘോഷം ഉദ്ഘാടനം ചെയ്ത വാർഡ് മെംബർ സായ രാമചന്ദ്രൻ അവറകളും ആശംസകൾ അറിയിച്ച PTA പ്രസിഡൻ്റ് സുധീഷ് സാറും ഉടനീളം ഈ പരിപാടികൾ വീക്ഷിക്കുന്നതിനായി സന്നിഹിതരായിരുന്നു

. ഉദ്ഘാടനത്തിന് ശേഷം വിദ്യാർത്ഥികളുടെ സൗഹൃദ ദിന ആഘോഷവുമായി ബന്ധപ്പെട്ട് വിവിധ ലൈഫ് സ്കില്ലുകളുമായി ബന്ധപ്പെട്ട മനോഹരമായ സ്കിറ്റുകൾ അവതരിപ്പിക്കുകയുണ്ടായി.



സൗഹൃദ ദിനവുമായി ബന്ധപ്പെട്ട പരിപാടികൾ കാണുന്നതിനായി താഴെ കാണുന്ന യൂട്യൂബ് ലിങ്ക് ക്ലിക്ക് ചെയ്യുക.


Souhrida Day Celebration 2024



0 comments:

Post a Comment